My First Book

Jithu is a mysterious character and represents a daring woman of today. She is the protagonist and is a true replica of one who welcomes fate and accepts to flow with the wind with full submission. In the journey of lives there are tough terrains and slippery paths. The protagonist falls in a slippery moment and changes the bearing of her life. Though she belongs to a respected family, in order to find means and meaning to hers’ and her two siblings’ lives, she chose to use what she had and change the course. In the traps in life are there and Jithu falls a victim but with her courage to go ahead and live, she feeds and breeds growth. Paropakarthamitham shareeram – some use their brains and others do physical hard labour to earn.

My First Book

 

“വഴുക്കിൽ വീണ നിമിഷങ്ങൾ” എന്ന നോവലിൽ അഴിഞ്ഞൊഴിയുന്നത് സമൂഹം കെട്ടിയുണ്ടാക്കിയ മുള്ളുവേലികളുടെ ഊരാക്കുടുക്കുകളാണ്. വ്യത്യസ്തമായൊരു പ്രതിപാദനം. ഇതിൽ സ്നേഹമെന്നത് സ്നേഹത്തിനു വേണ്ടിയുള്ളൊരു അന്വേഷണമല്ല. മറിച്ചു; സ്നേഹം ഇല്ലാതിരിക്കാൻ നാം, നമ്മിൽ കെട്ടിയുണ്ടാക്കിയ കുറുക്കു വഴികൾ ഛേദിക്കുക എന്നതാണ്. ഇന്നും ഇന്നലെകളും നാളെകളായാൽ; അതിലൊരു ചന്തവുമില്ല. ചിത്രപ്പണികൾ ചേർത്തുണ്ടാക്കിയ മഴവില്ലുകൾ പോലെ സ്വപ്നങ്ങളിൽ തങ്ങി നിൽക്കുന്നത് വരാനുള്ള നാളെകളാണ്. ആ നാളെകൾ പ്രതീക്ഷകളുടെ ആഹ്വാനമാണ്. ജീവിതം ഉരുത്തിരിയുന്നതും പ്രതീക്ഷകൾ തരുന്ന ആശാപീഠങ്ങൾ കൊണ്ടല്ലേ?

പരിണാമമെന്നത് ആവർത്തനമല്ല, കുറുക്കിതെളിയിക്കലുമല്ല; ഇന്നലെകളിൽ നിന്നും മനസ്സിലാക്കിയ പഠനങ്ങൾ ജീവിതത്തിന്റെ പാഠപുസ്തകങ്ങളിൽ മാറ്റിയെഴുതുമ്പോൾ മാത്രമാണ്. തെറ്റുകൾ; ശരികളുടെ വേറൊരു പര്യായമാണ്; ശരികൾ ഒരു അഭിപ്രായവും. തെറ്റുകൾ ശരിയുമാകാം, മറിച്ചും. തെറ്റുകളെ ഉരച്ചുകളയുമ്പോഴല്ല തെറ്റുകൾ ശരിയാകുന്നത്; തെറ്റുകൾ ആവർത്തനമില്ലാതാകുമ്പോഴാണ്‌.

വഴുക്കിൽ വീണ നിമിഷങ്ങൾ ജിത്തുവിന്റെ അനുഭവങ്ങളിലൂടെയുള്ള പഠനമാണ്.

ജിത്തു എന്ന ചക്രവർത്തിനിക്ക് ശരിയും തെറ്റും അന്വേഷിക്കാൻ സമയമില്ലാതായി; കാരണം വിശപ്പിന്റെ വിളികൾ അവളെ വഴുക്കുള്ള ചില വഴികളിൽ അറിയാതെ നീക്കി. കൂടുതൽ മനസ്സിലാക്കാൻ സമയമില്ലാത്തത് കൊണ്ട് ജിത്തു “വഴുക്കിൽ വീണ നിമിഷങ്ങൾ” ഒരാവശ്യമാക്കി മാറ്റി. ജിത്തുവിന് പല കൂട്ടുകാരുമുണ്ടെങ്കിലും മുത്തച്ഛൻ മുൻപന്തിയിൽ തന്നെ; എല്ലാ ആവശ്യങ്ങൾക്കും കൂട്ടിനായി.

ആമസോൺ / ഫ്ളിപ് കാർട്ട് – ഓൺ-ലൈനിൽ വാങ്ങാം.