My Sixth Book

ഇതൊരു ചെറുകഥാ സമാഹാരമാണ്. ജീവിതത്തിൽ ആളുകൾ പല വേഷങ്ങളിട്ടു പലതരത്തിലുള്ള നീക്കങ്ങളിലൂടെ ജയവും പരാജയവും എന്ന തീരുമാനങ്ങളിൽ എത്താൻ ശ്രമിക്കുന്നത് പോലെ തന്നെ, ചതുരംഗവും ജയപരാജയങ്ങളുടെ തുലനം നിശ്ചയിക്കുന്നു. താഴോട്ടും മേലോട്ടും തിരിഞ്ഞു മറിയുന്ന ജീവിതശൈലികൾ ഒരു പഠനമാണ്. ചതുരംഗത്തിൽ ആരും മുന്നോട്ടേക്കുള്ള നീക്കങ്ങൾ കൊണ്ട് മാത്രം ജയിക്കാറില്ല. ജീവിതത്തിലും അതെ പോലെ

My Sixth Book

 

ചിന്തകൾ ആണ് ചതുരംഗത്തിലെ നീക്കങ്ങളുടെ പിന്താങ്ങും. ജീവിതത്തിലെ തുണ്ടുകൾ ഇതൊക്കെ പോലെ തന്നെ. ഊർജ്വവും തളർച്ചയും നടുക്കുള്ള സമയത്തിന്റെ നിമിഷ സൂചികളിൽ ആടുന്നു. ഈ പുസ്തകത്തിലെ കഥാപാത്രങ്ങളെല്ലാവരും ചതുരംഗം കളിക്കാരാണ്. ഓരോ കഥയിലും ചതുരംഗത്തിടെ രംഗങ്ങൾ തരിശീലക്കുള്ളിലും പുറത്തും; ഒളിച്ചിരിപ്പിലും വെളിച്ചത്തിലും നടക്കുന്നു.

ഇതിലെ കഥകളിൽ നഗ്നമായ, നിശ്ചലങ്ങളായ ചില നിമിഷങ്ങളിൽ ചതുരംഗത്തിലെ പോലെ രാജാവിനേക്കാളും ചെറുതായ കാലാൾപ്പടയിലെ ഒരാളായിരിക്കും റാണിയെ തട്ടിക്കൊണ്ടുപോവുക. നേർവഴികൾ മുന്നിലില്ലാതാകുമ്പോൾ ചതുരംഗത്തിലെ ആനകളെ പോലെ കുരുക്കെ ഓടിയും; കുതിരയെ പോലെ തുള്ളി തുള്ളി ചാടിയും അരങ്ങിൽ വിലസും. ജീവിതം കള്ളികളിൽ നടക്കുന്നു.

ഇഷ്ടപ്പെടും, വായിക്കു.

പുസ്തകം വായിക്കാനിഷ്ടമുണ്ടെങ്കിൽ നേരിട്ട് ഈ സൈറ്റിലൂടെ ആവശ്യപ്പെടു