My Third Book

The third book is in Malayalam as a compilation of short stories. This book was conceived and written in the beginning of the lockdown, as the author took a deviation in his look at some of the places he had been across the world. Each story is anchored in a different place and the characters are all from the neighborhood. You may have noticed them and they may have left impressions and touched the hearts of readers. The protagonists in the many short stories dwell and tell their own stories with spice added to the situations they undergo.

 

My Third Book

 

ഫ്രഞ്ച് മാഹിയിലെ വഴിയോരങ്ങളിൽ സായിപ്പന്മാർക്ക് ബേക്കറി ഐറ്റംസ് കൂടാതെ വെള്ളയപ്പം ഉണ്ടാക്കാനും അന്നത്തെ നാട്ടുകാർ ശ്രമിച്ചു. മാഹീ പുഴയും കടലോരവും കഥയുടെ പുളകങ്ങളാണ്. വിശാഖപട്ടണത്തെ മീൻ കച്ചവടക്കാരികൾ ഓർമ്മപ്പെടുത്തിയത്‌ മറ്റെന്തോ സ്നേഹത്തിൽ ചാലിച്ച കഥകളാണ്. ഒരമ്മയുടെ കഥനം സഹിക്കാത്ത മകളും അവരുടെ ജീവിതവുമാണ് മറ്റൊന്നിൽ. അമേരിക്കയിൽ എത്തിപ്പെടുന്ന പാട്ടുകാരന്ടെ മകൻ മലയാളം സിനിമയ്ക്കു സംഗീതമൊരുക്കാൻ വന്നപ്പോൾ തീവണ്ടിയിൽ കോഴിക്കോട് നിന്ന് കയറിയ പെണ്ണിനോട് സ്നഹം തോന്നി; അതിലെന്താ പ്രത്യേകത? ഒന്നുമില്ല, പക്ഷെ ആ കഥയുടെ പിന്നിൽ മറ്റൊരു പ്രണയകഥയുണ്ടു. കണ്ണൂരടുത്തുള്ള അമ്പലചുറ്റുവട്ടത്തു വളർന്ന വികാരങ്ങൾ തളരുന്നതാണ് മറ്റൊന്നിൽ. എന്നും ഓർമകളിൽ അവശേഷിക്കുന്ന മാവൂരിലെ ഫാക്ടറി സെറ്റ് അപ്പിൽ ഞെരുങ്ങുന്ന ശരീരങ്ങൾ ഒളിപ്പിച്ച ഒരു കഥയാണ്, കോഴിക്കോടിൻടെത്. കോളേജിലെ അടുപ്പം പൂർണമാകാതെ അവൾ കല്യാണം കഴിഞ്ഞു മിലിട്ടറിക്കാരന്ടെ കൂടെ നടന്നകലുമ്പോൾ, മനസ്സിൽ കുടുങ്ങിയ ഒരു വാഗ്ദാനം നിറവേറ്റാൻ നഗ്നതയുടെ കവചം അവൾ അണിയുന്നു; തെറ്റല്ല, എന്നാണവർ കരുതിയത്. ഈ കഥകളിൽ മാസ്മരതയുടെ ചില ഇന്ദ്രജാലങ്ങൾ ചൂർണമായി അലിഞ്ഞു ചേർന്നതിനാൽ ഒരു പ്രത്യേക കൗതുകം കാണും – വായിക്കാൻ.